കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു ;രണ്ട് പേര്‍ക്ക് നിസാര പരുക്ക്

പേരിയ:പേരിയ മുപ്പത്തിയേഴില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു.കല്‍പ്പറ്റ ലത നിവാസില്‍ രഞ്ചിത്ത് (37), മകന്‍ അദൈ്വത് (05) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും, കല്‍പ്പറ്റ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ എതിര്‍ ഭാഗത്തേക്ക് ദിശമാറി കയറിയതാണ് അപകടകാരണം. ഇന്ന് വൈകുന്നേരം നാലേമുക്കാലോടെയാണ് അപകടം നടന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍