വെള്ളമുണ്ട സ്വദേശിയായ ഡോക്ടര്‍ ചൈനയില്‍ വാഹനാപകടത്തില്‍ മരിച്ചു
വെള്ളമുണ്ട:വെള്ളമുണ്ട സ്വദേശിയായ യുവ ഡോക്ടര്‍ ചൈനയില്‍ വാഹനാപകടത്തില്‍പെട്ട് ചികിത്സയിലിരിക്കെ മരിച്ചു.വെള്ളമുണ്ട കുറ്റിപ്രവന്‍ മൊയ്തു - ഷാഹിദ ദമ്പതികളുടെ മകന് ഡോ.മുഹമ്മദ് ഷഫീഖ് (23) ആണ് മരിച്ചത്.പന്ത്രണ്ട് ദിവസം മുമ്പ് ചൈനയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു.ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.എം.ബി.ബി.എസ്പഠനം കഴിഞ്ഞ് അവിടെ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു ഷഫീഖ് മൂന്ന് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്.സഹോദരങ്ങള്‍:ഷൗനിദ്, റെയ്ബാസ്,ഉവൈസ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍