OPEN NEWSER

Sunday 16. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'ബീഫ് ഫ്രൈയിലെ വിചിത്രമായ എല്ല് ' ബീഫിന്റേത് തന്നെ..!പരിശോധനാഫലം പുറത്ത് 

  • Mananthavadi
11 Dec 2019

 മാനന്തവാടി:മാനന്തവാടി പരിസരത്തെ ഹോട്ടലുകളിലെ ബീഫിറച്ചിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങള്‍ക്ക് ഒടുവില്‍ തീരുമാനമായി. ഹോട്ടലില്‍ നിന്നും വാങ്ങിക്കഴിച്ച പോത്തിറച്ചിയില്‍കണ്ട ചെറിയ എല്ലിന്‍കഷണം സംശയ നിവാരണത്തിനായി ഒരു അഭിഭാഷകന്‍ ഫെയ്‌സ് ബുക്കിലിട്ടതോടെയാണ് വിവാദത്തിന് തിരികൊളുത്തുന്നത്. പലരും പോത്തിറച്ചിക്ക് പകരം പട്ടിയിറച്ചി ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതായി വ്യാജപ്രചരണം നടത്തുകയായിരുന്നു. തുടര്‍ന്ന് അഭിഭാഷകന്‍ ഭക്ഷ്യസുരക്ഷ ഓഫീസില്‍ പരാതിപ്പെട്ടതോടെ എല്ലിന്‍കഷണം ഹൈദരാബാദിലെ നാഷണല്‍ റിസേര്‍ച്ച് സെന്ററില്‍ പരിശോധനക്കയക്കുകയുമായിരുന്നു. പ്രസ്്തുത പരിശോധനാഫലം പുറത്ത് വന്നതിലാണ് അത് പോത്തിന്റെ എല്ല്് തന്നെയാണെന്ന് വ്യക്തമായത്.

സംസ്ഥാനത്താകെ ചര്‍ച്ചാ വിഷയമായ ബീഫിന്റെ എല്ലിന്റെ സത്യാവസ്ഥയെ കുറിച്ച് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

 

കഴിഞ്ഞ രണ്ടാഴ്ചക്കാലം ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവം.  പരാതിക്കാരന്‍ മാനന്തവാടി കാട്ടിക്കുളത്തുള്ള ഒരു ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് െ്രെഫയില്‍ അസ്വാഭാവികമായ ഒരു എല്ല് കാണുന്നു. പൊതു ജനാഭിപ്രായം  ആരായുന്നതിന് ഫെയ്‌സ് ബുക്കില്‍ ചിത്രം  സഹിതം പോസ്റ്റിടുന്നു.... ...... തുടര്‍ന്ന് സ്ഥലത്തെ ഒരു  വെറ്ററിനറി ഡോക്ടര്‍ ശാസ്ത്രീയമായ പരിശോധനകൂടാതെ നല്‍കിയ 

 ' വിദഗ്ദ്ധ ഉപദേശം  ' പോത്തിന്റെ എല്ല് അല്ല എന്ന് അഭിപ്രായപ്പെടുന്നു !!! അതോടൊപ്പം സോഷ്യല്‍ മീഡിയ ' വിദഗ്ദ്ധരും' പോത്തിന്റെ എല്ല് അല്ല എന്ന് അഭിപ്രായപ്പെടുന്നു, തുടര്‍ന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കുറ്റപ്പെടുത്തിയും, തെരുവുനായ്ക്കളുടെ തിരോധാനം, ഹോട്ടലിലൂടെ പട്ടിയിറച്ചി വില്‍പ്പന നടത്തുന്നു, പേ പിടിച്ച നായ്ക്കളുടെ വരെ മാംസം ഉപയോഗിക്കുന്നു, നായ്ക്കളുടെ അറുത്ത തല ഹോട്ടലിന് സമീപം കാണുന്നു, ബീഫ് നിരോധിക്കണം, ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രിയ ബന്ധം...തുടങ്ങി ഓണ്‍ലൈന്‍ ചാനല്‍ വിദഗ്ദ്ധരുടെ വാര്‍ത്തകളും കേരള ജനത പരസ്പരം ഷെയര്‍ ചെയ്ത് ആഘോഷിച്ചു. ഫലമോ ബീഫ് കഴിക്കുന്നവരില്‍ പരിഭ്രമവും. ആശങ്കയും,അറപ്പും ഉണ്ടാക്കുവാനും, പ്രളയവും സാമ്പത്തിക മാന്ദ്യവും മൂലം കഷ്ടപ്പെടുന്ന ഭക്ഷ്യ വ്യാപാര മേഖല തകര്‍ക്കുന്നതിനും, നമ്മുടെ നാടിനെക്കുറിച്ച് പ്രത്യേകിച്ച് വയനാടിനെക്കുറിച്ച് മറ്റുള്ളവരുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കുവാനും, ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനും ഉപകരിച്ചു. 

 

പാകം ചെയ്ത മാംസം ഏത് മൃഗത്തിന്റേതാണ് എന്ന് വിദഗ്ദ്ധ പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ലാബുകളിലെന്നല്ല കേരളത്തിലെ ഒരു ലാബിലും സംവിധാനമില്ല. മറിച്ച് ആവശ്യമെന്ന് തോന്നുന്ന പക്ഷം കേരളത്തിന് പുറത്തുള്ള വിദഗ്ദ്ധ ലാബുകളെയാണ് ആശ്രയിക്കാറ്.  മേല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരനില്‍ നിന്നും രേഖാമൂലം പരാതിയും സാമ്പിളും ലഭിച്ചയുടന്‍  തന്നെ സാമ്പിള്‍ വിദഗ്ദ്ധ പരിശോധനക്കായി ഹൈദരാബാദിലുള്ള MSIL ICAR  നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ മീറ്റ് എന്ന സ്ഥാപനത്തിലേക്ക്  നിശ്ചിത ഫീസ് അടക്കം ( പതിനായിരം രൂപ) വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും അയച്ചിട്ടുള്ളതാണ്. ആയതിന്റെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. സാമ്പിള്‍ DNA based Molicular അനാലിസിസ് നടത്തിയാണ് ബീഫ് തന്നെ എന്ന് സ്ഥിരീകരിച്ചത്.

   ഇതുപോലെ സങ്കീര്‍ണ്ണമായ ഒരു പരാതിയിന്‍മേല്‍ ഫലം  നിര്‍ണ്ണയിക്കേണ്ടതും, നിഗമനത്തിലെത്തേണ്ടതും  ശാസ്ത്രീയ പരിശോധനയ്ക്ക്  ശേഷം മാത്രമാണ്. അല്ലാതെ ചിത്രം നോക്കിയും, രുചിച്ചും മണത്തും നോക്കിയും. പൊതുജനാഭിപ്രായം ആരാഞ്ഞുമല്ല എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. ഒരുവന്  ഉത്തമ വിശ്വാസമില്ലാത്ത അഭിപ്രായങ്ങളും .കണ്ടെത്തലുകളും പ്രചരിപ്പിക്കുക വഴി മറ്റുള്ളവര്‍ക്ക് ഭീമമായ കഷ്ടനഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് ഇനിയെങ്കിലും മനസിലാക്കുക,

     കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസൂയാവഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വിവിധ ഭക്ഷ്യ വ്യാപാര മേഖലയിലെ പരിശോധനകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ പ്രഥമസ്ഥാനം ലഭിക്കാനിടയായത്. പരിമിതികള്‍ ഇല്ല എന്നല്ല പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഏത് പരാതിയും സമയബന്ധിതമായി പരിശോധിക്കുവാനുള്ള സംവിധാനം ഇന്ന്  കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഉണ്ട് എന്ന് നിസംശയം പറയുവാന്‍ സാധിക്കും. അത് കൊണ്ട് മാത്രമാണല്ലോ മറ്റേത് സംസ്ഥാനങ്ങളില്‍ നിന്നും  വിഭിന്നമായി കേരളത്തിലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ എവിടെ നിന്നും ധൈര്യപൂര്‍വ്വം ഭക്ഷണം കഴിക്കുവാന്‍് സാധിക്കുന്നത്

 

പി.ജെ.വര്‍ഗീസ്

ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, വയനാട്.

'അഭിപ്രായങ്ങള്‍ വ്യക്തിപരം'

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




markus   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • എസ്.ഐ.ആര്‍; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എന്‍.ജി.ഒ അസോസിയേഷന്‍
  • വ്യാജ ട്രേഡിങ്: ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍
  • വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
  • കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
  • തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show