ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ:കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്‍വശത്തായി കെ.എസ്.ആര്‍.ടി.സി ബസ്സും,സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കണിയാമ്പറ്റ പീടികക്കണ്ടി വീട്ടില്‍ റഫീഖിന്റെ മകന്‍ പി.കെ മുഹമ്മദ് വസീം (20) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.കേരള ഫോട്ടോ ആന്റ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ കല്‍പ്പറ്റ ഏരിയാ കമ്മിറ്റി അംഗവും,മുട്ടില്‍ ദൃശ്യ സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരനുമായിരുന്നു.ഹാജറയാണ് മാതാവ്.ജസീം,ഷഹീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.മൃതദേഹം ബത്തേരിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കമ്പളക്കാട് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍