OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കഞ്ചാവ് ലഹരിയില്‍ ഇന്നോവ കാറുമായി കൗമാരക്കാരുടെ വിളയാട്ടം ;കെ.എസ്.ആര്‍.ടി.സി ബസ്സിനിടിച്ച ശേഷം ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ഡ്രൈവിംഗ് 

  • Mananthavadi
02 Dec 2019

മാനന്തവാടി:കഴിഞ്ഞ ദിവസം മാനന്തവാടിയിലൂടെ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് അമിതവേഗതയിലും, അശ്രദ്ധമായും, അപകടകരമായും കാറോടിച്ച കൗമാരക്കാരായ 7 പേരെയാണ് മാനന്തവാടി പോലീസ് പിടിച്ചത്. കാസര്‍കോട് ഉപ്പള, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ ഇവര്‍ മൈസൂരില്‍ ടൂര്‍ പോയി തിരികെ വരുന്ന വഴിക്കായിരുന്നു സംഭവം. കാട്ടിക്കുളം വയല്‍ക്കരയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിനിടിച്ച ശേഷം നിര്‍ത്താതെ വന്ന കാര്‍ പോലീസ് കൈകാണിച്ചിട്ടും അവഗണിച്ച് അമിത വേഗതയില്‍ മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് അപകടകരമായി മുന്നോട്ട് പോയ കാര്‍ ചൂട്ടക്കടവില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. വാഹനം പരിശോധിച്ചതില്‍ യാത്രികര്‍ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിന് ബോധ്യപ്പെടുകയായിരുന്നു. കാസര്‍കോഡ് സ്വദേശിയുടെ ഇന്നോവ കാര്‍ വാടകക്കെടുത്താണ് ഇവര്‍ കറങ്ങാനിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അശ്രദ്ധമായി വാഹനമോടിച്ചതിനും, പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയതിനും കഞ്ചാവ് ഉപയോഗിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show