ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

തിരുനെല്ലി :തിരുനെല്ലി ചേകാടി ശ്രീമംഗലം കോട്ടമൂല രഞ്ജിത്ത് (22) രോഹിത്ത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രോഹിത്തിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കും എതിരേ വരുന്ന ടിപ്പറും തമ്മില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. വയറിംഗ് ജോലിക്കാരായ ഇരുവരും കുടഗിലേക്ക് പണിക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍