വാഹനാപകടത്തില്‍ വയോധികന് പരിക്ക്

മാനന്തവാടി:മാനന്തവാടി കൊയിലേരിയില്‍ സ്വകാര്യ ബസ്സും, സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന് പരിക്കേറ്റു. കൊയിലേരിയിലെ കച്ചവടക്കാരനായ അനു നിവാസില്‍ പത്മനാഭന്‍ (പപ്പന്‍ 60 ) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ കൊയിലേരി ടൗണിന് സമീപം വെച്ചായിരുന്നു അപകടം. കൊയിലേരിയിലേക്ക് പോകുന്ന സ്‌കൂട്ടറും, കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍