ഇന്ത്യയുടെ 'ക്യാപ്റ്റനായി ' വയനാട്ടുകാരി..!
പടിഞ്ഞാറത്തറ:അന്താരാഷ്ട്ര ബാസ്കറ്റ് ബോള്‍ താരവും വയനാട് സ്വദേശിനിയുമായ പി.എസ്. ജീന സ്കറിയ ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ ജീന സ്കറിയ 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു.കണ്ണൂര്‍ സ്പോര്‍ട്സ് സ്ക്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ജീന ഇപ്പോള്‍ ബംഗളൂരുവില്‍ പരിശീലനത്തിലാണ്.കെ.എസ്.ഇ.ബി യില്‍ സീനിയര്‍ അസിസ്റ്റന്റാണ് ജീന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍