കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി

വെള്ളമുണ്ട:നവംബര്‍10,11 തീയതികളില്‍ വെള്ളമുണ്ടയില്‍ നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ന്നു.രാവിലെ അമ്പലവയലില്‍ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്ത് ടി ബി സുരേഷ് ക്യാപ്റ്റനായ പതാക ജാഥയും പേരിയയില്‍ കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് പി കെ സുരേഷ് ഉദ്ഘാടനം ചെയ്ത് കെ എം വര്‍ക്കി മാസ്റ്റര്‍ ക്യാപ്റ്റനായ കൊടിമര ജാഥയും വെള്ളമുണ്ടയില്‍ സംഗമിച്ചു.ഇരു ജാഥയെയും സ്വാഗത സംഘം പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന എം പോക്കു നഗറിലേക്ക് ആനയിച്ചു.പൊതു സമ്മേളന നഗറില്‍ കൊടിമരം ജസ്റ്റിന്‍ ബേബിയും പതാക എ ജോണിയും ഏറ്റുവാങ്ങി.സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ എന്‍ പ്രഭാകരന്‍ പതാക ഉയര്‍ത്തി. പി കെ സുരേഷ്, കെ ശശാങ്കന്‍, പി ഗഗാറിന്‍, പി വി സഹദേവന്‍, ജസ്റ്റിന്‍ ബേബി, എ ജോണി പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍