വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

മാനന്തവാടി:മഹീന്ദ്ര ജീറ്റോ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാളാട് നെടുമല അജീഷ് (38), കാവുമന്ദം സ്വദേശി സിജു (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജീറ്റോ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

