കണിയാമ്പറ്റയെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ മരണം; ഹൃദയാഘാതമൂലം മരണപ്പെട്ട ഭര്‍ത്താവിന് പിന്നാലെ ഭാര്യ വാഹനാപകടത്തില്‍ മരണപ്പെട്ടു

കല്‍പ്പറ്റ:ആര്‍ക്കും അത്രമേല്‍ വിശ്വസിക്കാനാവില്ല കണിയാമ്പറ്റ വൈറ്റിലപ്പറമ്പന്‍ മുഷ്താഖിന്റെയും(55) ഭാര്യ മൈമൂനയുടെയും(50) മരണം. ഇന്നലെ രാത്രി 9 മണിയോടെ മുഷ്താഖിനെ ഹൃദയാഘാതമൂലം കല്‍പ്പറ്റ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.ഭര്‍ത്താവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ മൈമൂനയെ മുഷ്താഖിന്റെ മരണം അറിയിക്കാതെ മകന്‍ അന്‍സാറും ബന്ധുവായ ജംഷീറും വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.കാറില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വെള്ളാരം കുന്നിലെ പെട്രോള്‍പമ്പിലേക്ക് വരുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച കാര്‍ കൈനാട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ഭാര്യ മൈമൂന കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മകന്‍ അന്‍സാറിനെ (20) കല്‍പ്പറ്റ ലിയോ ഹോസ്പിറ്റലിലും ഗുരുതരമായി പരിക്കേറ്റ ബന്ധു ജംഷീറിനെ (30) കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍