OPEN NEWSER

Tuesday 03. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പേരിയ സിഎച്ച്‌സിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

  • Mananthavadi
20 Sep 2019

മാനന്തവാടി:തവിഞ്ഞാല്‍ പഞ്ചായത്തിലെ ആളുകള്‍ ചികിത്സ തേടി എത്തുന്ന പേരിയ വള്ളിത്തോട് 39 ലെ രാഘവന്‍ മാസ്റ്റന്‍ മെമ്മോറിയല്‍ സിഎച്ച്‌സിയില്‍ സൗകര്യങ്ങള്‍വര്‍ധിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.5 ഡോക്ടര്‍മാര്‍ അടക്കം 33 ജീവനക്കാര്‍ ഉള്ള ആശുപത്രിയാണിത്.എന്നാല്‍ചികിത്സതേടി എത്തുന്നവര്‍ക്ക് മതിയായ സൗകര്യം ഇല്ലെന്ന പരാതി ശക്തമാണ്.പലപ്പോഴും രോഗികളെ മാനന്തവാടി ജില്ലാ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യേണ്ടിവരുന്നുണ്ട്. അവിടെ എത്താന്‍ 20 കിലോമീറ്റര്‍ താണ്ടേണ്ടതുണ്ട്.ആശുപത്രിയുടെപ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ റഫര്‍ ചെയ്യുന്നത്കുറക്കാനാകുമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്.മരുന്ന് വാങ്ങാന്‍ രോഗികള്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ടതായി വരുന്നുണ്ട്. 2ഫാര്‍മസിസ്റ്റുകളാണ് ഇവിടെയുള്ളത്. ശരാശരി 250 പേര്‍ പ്രതിദിനം ഒപിയില്‍ചികിത്സ തേടി എത്തുന്നുണ്ട്. 20 പേരെ കിടത്തി ചികിത്സിക്കാനുള്ളസൗകര്യവും ഇവിടെ ഉണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 വരെ സായാഹ്ന ഒപിയുംപ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ സായാഹ്ന ഒപി മുടങ്ങുന്നതായുംപരാതിയുണ്ട്. സായാഹ്ന ഒപിയുടെയും ഐപി വിഭാഗത്തിന്റെയും സേവനംമെച്ചപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലിവിലുള്ള സൗകര്യങ്ങള്‍പരമാവധി പ്രയോജനപ്പെടുത്തിയും രോഗീ സൗഹൃദമായി കൂടുതല്‍ സംവിധാനങ്ങള്‍ഏര്‍പ്പെടുത്തിയും ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ്നാട്ടുകാരുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show