വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

ബത്തേരി:വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.ബത്തേരി ആറാം മൈല്‍ കുറിച്യാട് പുത്തനൂര്‍ രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്.ആഗസ്റ്റ് 19 തിങ്കളാഴ്ച രാത്രി 8 മണിയോടെ ആറാം മൈല്‍ ടൗണില്‍ വെച്ചായിരുന്നു അപകടം. പുല്‍പ്പള്ളി ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വന്ന ഓമ്‌നി വാന്‍ തട്ടിയാണ് രാധാകൃഷ്ണന് പരുക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രാധാകൃഷ്ണന്‍ മരണപ്പെട്ടത്.ഭാര്യയും മൂന്ന് മക്കളുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍