തലശ്ശേരി റോഡില്‍ വീണ്ടും അപകടം ; മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

തലപ്പുഴ:സ്ഥിരം അപകട വളവായ തലപ്പുഴ നാല്‍പ്പത്തിമൂന്നിലെ വെള്ളച്ചാട്ടം വളവിലാണ് ഇന്ന് മിനി ലോറി മറിഞ്ഞത്.കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി രാവിലെ9.30നാണ് മറിഞ്ഞത്.ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു.ഇവിടെ റോഡിന്റെ ഒരു ഭാഗത്ത് കുത്തനെയുള്ള ഇറക്കമാണ്.സ്ഥിരം അപകടങ്ങള്‍ നടക്കുന്ന സ്ഥലമായിട്ടുപോലും മുന്നറിയിപ്പ് ബോര്‍ഡുകളോ സുരക്ഷാ മുന്‍കരുതലുകളോ ഇവിടെഒരുക്കിയില്ലെന്ന പരാതി ഉയരുന്നുണ്ട്.3 മാസത്തിനകം മുപ്പതോളം അപകടങ്ങളുണ്ടായ സാഹചര്യത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടക്കമുള്ള സുരക്ഷാസംവിധനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍