OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയലുകള്‍ വിണ്ടു കീറുന്നു; വരും വരള്‍ച്ചയുടെ ലക്ഷണമെന്ന സംശയത്തില്‍ കര്‍ഷകര്‍

  • Mananthavadi
20 Aug 2019

പുളിഞ്ഞാല്‍:ശക്തമായ മഴ മാറി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വയലുകള്‍ വിണ്ടു കീറാന്‍ തുടങ്ങി.പുളിഞ്ഞാല്‍ വലക്കോട്ടില്‍ പ്രദേശത്തെ വയലുകള്‍ ഉണങ്ങി വിണ്ടുകീറിയതോടെ ഞാറ് പറിച്ചുനടാന്‍ ആവാതെ കര്‍ഷകര്‍ ദുരിതത്തിലായി.മംഗലശ്ശേരി മലയുടെ അടിവാരത്തുള്ള ഈ പാടശേഖരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറിയ അവസ്ഥയിലായിരുന്നു.മഴ മാറിയതോടെ നെല്‍കൃഷി  ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍.എന്നാല്‍ രണ്ടു ദിവസം ചെറിയ വെയില്‍ വന്നപ്പോള്‍ തന്നെ പാടങ്ങള്‍ വിണ്ടുകീറിയ അവസ്ഥയിലാണ് ഇവിടെ. ഈ പ്രതിഭാസം  കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണെന്നാണ്  പഴമക്കാര്‍ പറയുന്നത്.വയല്‍ വിണ്ടുകീറി തുടങ്ങിയതിനാല്‍ വയല്‍ ഒരുക്കാന്‍ ആവാത്ത സ്ഥിതിയാണിപ്പോള്‍. ഞാറ് ഉടന്‍ പറിച്ചുനട്ടില്ലെങ്കില്‍ കൃഷിയെ ബാധിക്കും. വര്‍ഷങ്ങളായി ഇവിടെ കര്‍ക്കിടകത്തില്‍ ആണ് കൃഷിയിറക്കുന്നത്. കര്‍ക്കിടകം കഴിഞ്ഞിട്ടും നെല്‍ കൃഷി ഇറക്കാന്‍ സാധിക്കാത്തത് ഈവര്‍ഷത്തെ വിളവിനെ യും ബാധിക്കും. മലയടിവാരത്ത് ഉള്ള പാടശേഖരങ്ങള്‍ വിണ്ടുകീറുന്നത് വരാന്‍ പോകുന്ന കടുത്ത വരള്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show