OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉരുള്‍പൊട്ടല്‍ മേഖലകള്‍ വിദഗ്ധസംഘം പരിശോധിക്കും

  • Kalpetta
20 Aug 2019

കല്‍പ്പറ്റ:വയനാട് ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ഒരാഴ്ചക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസ വേഗത്തിലാക്കുക കൂടിയാണ് ലക്ഷ്യം.വയനാട് ജില്ലയില്‍ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും ഓരോ ജിയോളജുസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ വാസയോഗ്യമാണോയെന്ന് അടിയന്തര പരിശോധന നടത്തി ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ പുനരധിവാസത്തിനാവശ്യമായ സാങ്കേതികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് നല്‍കണം. അടിയന്തര പരിശോധന നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്താകെ 49 ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show