രണ്ട് വയസ്സുകാരന്റെ ചികിത്സക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു.

മാനന്തവാടി;രണ്ട് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നിര്‍ദ്ധനരായ ഒരു കുടുംബം.വെള്ളമുണ്ട പീച്ചങ്കോട് വാടകവീട്ടില്‍ കഴിയുന്ന ബധിരനും മൂകനുമായ ചാമാടി പള്ളിക്കണ്ടി മൊയതൂട്ടി-ഷബ്‌ന ദമ്പതികളാണ് ഏക മകന്‍ മുഹമ്മദ് മിഷാലിന്റെ ചികിത്സക്കായി സഹായം തേടുന്നത്.മൊയ്തുവിന്റെയും ഷബ്‌നയുടെയും ഏകമകന്‍ മുഹമ്മദ് മിഷാലിന് രണ്ടര മാസം പ്രായമായതോടെയാണ് അസുഖങ്ങള്‍ തുടങ്ങിയത്. മൂത്രക്കുഴലിലൂടെ രക്തം പുറത്തു വന്നു കൊണ്ടായിരുന്നു അസുഖങ്ങളുടെ തുടക്കം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയെ മാസങ്ങള്‍ നീണ്ട ചികിത്സയുടെ ഭാഗമായി ഓപ്പറേഷന് വിധേയമാക്കി.കിഡ്‌നി സംബന്ധമായ അസുഖമെന്നായിരുന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.ഓപ്പറേഷന് ശേഷം ഏതാനും മാസം പിന്നിട്ടപ്പോള്‍ കുട്ടിയുടെ തലക്ക് ക്രമാതീതമായ വളര്‍ച്ച ആരംഭിച്ചു.കുട്ടിയെ ഉയര്‍ത്താന്‍ പോലും കഴിയാത്ത വിധത്തില്‍ തല വളര്‍ന്നു.ഡോക്ടറെ സമീപിച്ചപ്പോള്‍ തലയില്‍ ഓപ്പറേഷന്‍ വേണമെന്നും കുറച്ച് അപകടകരമായ അവസ്ഥയാണെന്നും അറിയിച്ചു.എന്നാല്‍ കുടുംബത്തിന് സാമ്പത്തികമായും ശാരീരികമായും ആരും സഹായത്തിനില്ലാത്തിനാലും അപകടാവസ്ഥ ഭയന്നും ഓപ്പറേഷന് വിസമ്മതിച്ചു.തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കോഴിക്കോട് നിന്നുള്ള ഹോമിയോ ചികിത്സയാണ് നടത്തുന്നത്.തലയുടെ ഭാരം പകുതിയോളം കുറഞ്ഞെങ്കിലും കിഡ്‌നി സംബന്ധമായി നേരത്തെ ചെയ്ത ഓപ്പറേഷന്റെ തുടര്‍ ചികിത്സ ലഭ്യമാക്കിയിട്ടില്ല.ഇത് വരെ ചികിത്സ ചെയ്തവകയില്‍ ഈ നിരാലംബ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ട്.കൂലിപ്പണിയെടുക്കുന്ന ഭര്‍ത്താവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.മകന്റെ തുടര്‍ ചികിത്സക്കായി സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബം.കുട്ടിയുടെ ചികിത്സക്ക് പണം കണ്ടെത്താനായി വയനാട് ജില്ല ഡെഫ് അസോസിയേഷന്‍ കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Account Detailse:
Name-Moidutty Pallikkandy
A/C No-40476101010493
Bank-Kerala Gramin Bank
Branch-Mananthavady
IFSC-KLGB0040476
Phone-8157057118,
9072208917


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=f2440a623b8b0c9bc1f03d3f85867dcd&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=f2440a623b8b0c9bc1f03d3f85867dcd&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=f2440a623b8b0c9bc1f03d3f85867dcd&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=f2440a623b8b0c9bc1f03d3f85867dcd&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=f2440a623b8b0c9bc1f03d3f85867dcd&