നിയന്ത്രണം വിട്ട കാറിടിച്ച് 3 പോലീസുകാര്‍ക്ക് പരുക്കേറ്റു

കല്‍പ്പറ്റ:കല്‍പ്പറ്റ ബൈപാസില്‍ വെച്ച് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കല്‍പ്പറ്റ സ്‌റ്റേഷനിലെ അജി (32), ജോണ്‍ (40), ജെയിംസ് (47) എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. മൂന്ന് പേരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് സാരമുള്ളതല്ല. മീനങ്ങാടി സ്വദേശി സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍