കൈതക്കലിനെ വിറപ്പിച്ച് കാട്ടാന കൂട്ടം
പനമരം:അഞ്ച് ആനകളാണ് കൈതക്കല്‍, കണ്ണാടിമുക്ക് പ്രദേശങ്ങളെ ഇന്ന് ഭീതിയിലാക്കിയത്.തിങ്കളാഴ്ച രാത്രിയാണ് അഞ്ച് ആനകള്‍ നീര് വാരം വഴി കണ്ണാടിമുക്കില്‍ എത്തിയത്. ഇതില്‍ മൂന്ന് ആനകള്‍ ചൊവ്വാഴ്ച രാവിലെ കൈതക്കല്‍ ഭാഗത്തേക്ക് നീങ്ങി. ഇവിടത്തെ സ്വകാര്യ തോട്ടത്തില്‍ കയറിയ ആനകളെ കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് പടക്കം പൊട്ടിച്ചതോടെ ആനകള്‍ തോട്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടി. കണ്ണാടി മുക്കിലും രണ്ട് ആനകള്‍ നിലയുറപ്പിച്ചതോടെ പനമരം കൊയിലേരി റോഡില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു.നെയ്കുപ്പ കാട്ടില്‍ നിന്നും കൈതക്കലില്‍ കാട്ടാന എത്തുന്നത് പതിവായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍