പ്രളയത്തില്‍ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു.
പനമരം:പനമരം മതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 4.30 ഓടെ പ്രളയത്തെ തുടര്‍ന്ന് വീട് ഒഴിയുന്നതിനിടെയാണ് സംഭവം. റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ കാക്കത്തോട് കോളനിയില്‍ നിന്നും ആളുകള്‍ ഒഴിയാന്‍ തുടങ്ങിയിരുന്നു.ഇതിനിടെയാണ് യുവതി കുഴഞ്ഞ് വീണത്.ഉടന്‍ തന്നെ പനമരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍