ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു

മാനന്തവാടി :മാനന്തവാടി മൈസൂര്‍ റോഡില്‍ ഡിഎഫ്ഓ ഓഫീസിന് മുന്‍വശത്തായി ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. ചെറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്, മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ ആറാട്ടുതറ സ്വദേശി ജോണി (67)യെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ചെറ്റപ്പാലം റോഡില്‍ ഇന്‍ഡസ്ട്രിയല്‍ ഷോപ്പ് നടത്തിവരുന്നയാളാണ് ജോണി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Ee bus valare mosham driving aanu... mumbum accident ee bus undakitund... oralude maranathinum idayakitund