ഇവര്‍ വയനാട് പോലീസിന്റെ അഭിമാനം

മാനന്തവാടി:സംസ്ഥാനത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വെള്ളമുണ്ട കൊലപാതക കേസ് തെളിയിക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതുവഴി സംസ്ഥാന പോലീസിന്റെ അഭിമാനമായി മാറിയ വയനാട്ടിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ അംഗീകാരം സ്വീകരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് തൈക്കാട് പോലിസ് ട്രെയിനിങ് കോളജില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നുമാണ് ഇവര്‍ പുരസ്‌കാരം സ്വീകരിച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമി ഐപിഎസ്, ഡിവൈഎസ്പി കെഎം ദേവസ്യ, എസ്‌ഐ എന്‍ജെ മാത്യു, എഎസ്‌ഐ അബൂബക്കര്‍, എസ് സിപിഓ നൗഷാദ് എന്നിവരാണ് ജില്ലയില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹരായത്.
പോലിസില്‍ വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവെച്ച 229 പേര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിച്ചത്. കുറ്റാന്വേഷണമേഖലയിലെ മികവിന് 108 പേര്‍ക്കും ക്രമസമാധാനപാലനത്തിന് 17 പേര്‍ക്കും ഇന്റലിജന്‍സ് മേഖലയിലെ മികവിന് 35 പേര്‍ക്കും പരിശീലനമികവിന് 13 പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ നാലുപേരും സോഷ്യല്‍ പോലിസിങ്, സൈബര്‍്രൈകം അന്വേഷണം എന്നീ വിഭാഗത്തിലെ പതിനഞ്ചുപേരും ആദരവിന് അര്‍ഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പോലിസിലെ പതിനൊന്നു പേരും വനിതാ പോലിസിലേയും പബ്ലിക് റിലേഷന്‍സിലെയും സ്റ്റുഡന്റ് പോലിസ് കേഡറ്റിലെയും ഓരോരുത്തര്‍ക്കു വീതവും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. മറ്റ് വിഭാഗങ്ങളില്‍നിന്ന് 19 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നടന്ന ചടങ്ങില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ബാഡ്ജ് ഓഫ് ഓണര്‍ കൈമാറിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
ലൈവ് ന്യൂസ് ലഭിക്കുമോ.?