OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കും:മന്ത്രി എ.കെ ബാലന്‍ 

  • Mananthavadi
25 Jun 2019

മാനന്തവാടി:2016-17, 2017-18 വര്‍ഷങ്ങളില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം 2016-17 ല്‍ സംസ്ഥാനത്തുടനീളം 6709 വീടുകളാണ് അനുവദിച്ചത്. ഈ വീടുകള്‍ക്കെല്ലാം 3.5 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 2018-19 ലൈഫ് മിഷന്റെ രണ്ടാഘട്ട പദ്ധതി പ്രകാരം പുതിയ ഭവനങ്ങളുടെ നിര്‍മ്മാണമാണ് വിഭാവനം ചെയ്തിരുന്നത്. ഇതില്‍ പട്ടിക വര്‍ഗ്ഗ  സങ്കേതങ്ങള്‍ക്ക് പുറത്ത് താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 4 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 2016-17, 2017-18 സാമ്പത്തിക വര്‍ഷം അനുവദിച്ച വീടുകള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി നിശ്ചയിച്ച ധനസഹായ നിരക്കായ 6 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന്  സര്‍ക്കാരില്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ഭവന നിര്‍മ്മാണത്തിനുള്ള യൂണിറ്റ് നിരക്ക് 4 ലക്ഷം രൂപയായും, വിദൂരസ്ഥിത സങ്കേതങ്ങളിലെ ഭവന നിര്‍മ്മാണ ധനസഹായം 6 ലക്ഷം രൂപയായും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. 31.03.16 ന് മുന്‍പ് അനുവദിച്ചതും പൂര്‍ത്തീകരിക്കാത്തതുമായ വീടുകള്‍ക്ക് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ നിര്‍മ്മാണ ചെലവ് അനുവദിച്ച്  പൂര്‍ത്തീകരിക്കുന്നതിനും, 2018-19 സാമ്പത്തീക വര്‍ഷം അനുവദിക്കുന്ന വീടുകള്‍ക്ക് യൂണിറ്റ് നിരക്കില്‍ 6 ലക്ഷം രൂപ അനുവദിച്ചു കൊണ്ടും ഉത്തരവായിരുന്നു. 2016-17, 2017 -18 അനുവദിച്ച  വീടുകള്‍ക്ക് യൂണിറ്റ് നിരക്കായ 3.5 ലക്ഷം രൂപയില്‍ നിന്നും 4 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത് തീരെ അപര്യാപ്തമാണെന്ന് അഭിപ്രായം ഉയര്‍ന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായും ഈ സാഹചര്യത്തില്‍ 2016-17, 2017-18 വര്‍ഷങ്ങളില്‍ അനുവദിച്ച വീടുകളുടെ  ഭവന നിര്‍മ്മാണ ധനസഹായ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം  സര്‍ക്കാര്‍ പരിശോധിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.

മാനന്തവാടി മണ്ഡലത്തില്‍ 2610 വീടുകളാണ് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 102 വീടുകളാണ് പൂര്‍ണമായും പൂര്‍ത്തിയായത്. 225 വീടുകള്‍ ഒന്നാം സ്‌റ്റേജിലും, രണ്ടാം സ്‌റ്റേജില്‍ 480 വീടുകളും, അവസാന ഘട്ടത്തില്‍ 1803 വീടുകളുമായ് ഉള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show