OPEN NEWSER

Saturday 17. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എച്ച്1എന്‍1 നിയന്ത്രണ വിധേയം :ജില്ലാ കളക്ടര്‍

  • Kalpetta
22 Jun 2019

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ എച്ച1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ ക്യാമ്പ് നടത്തി ചികില്‍സാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. നിലവില്‍ പനി നിയന്ത്രണ വിധേയമാണ്.  പനി ബാധിച്ച് വീട്ടിലേക്ക് പോയ കുട്ടികളുടെ തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ ചികിത്സാ നടപടികള്‍ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍  ബന്ധപ്പെട്ട ട്രൈബല്‍ വകുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ആരോഗ്യ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഡി ആന്‍ഡ് ഒ പരിശോധന നടത്തുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

 രാജീവ്ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധനയില്‍ എച്ച്1എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും Oseltamivir നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂള്‍ ഹോസ്റ്റലില്‍ 2 ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ച്  58 കുട്ടികളെ  പാര്‍പ്പിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്. സ്‌കൂളില്‍ 299 പെണ്‍കുട്ടികളും 235 ആണ്‍ കുട്ടികളും ഉള്‍പ്പെടെ 543 കുട്ടികളാണ് സ്‌കൂളിലുള്ളത്. രോഗപ്രതിരോധത്തിനായി ഹോസ്റ്റലില്‍ 200 മാസ്‌ക് വിതരണം ചെയ്യുകയും പനിബാധിച്ച് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോയ എല്ലാ കുട്ടികളെയും അവര്‍ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിന്റെ നിരീക്ഷണത്തില്‍ ആവശ്യമായ ചികിത്സയും നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

• ചുമയ്ക്കുമ്പോള്‍ മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കുക

• ഇടക്കിടെ കൈകള്‍ സേപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

• വീടിന് പുറത്ത് പോയി തിരികെ എത്തിയാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.

• പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാനും സങ്കീര്‍ണമാകാനും സാധ്യതയുള്ളതിനാല്‍ പനി വന്നാല്‍ എത്രയും പെട്ടെന്ന് ചികിത്ത തേടണം.

• സ്വയം ചികിത്സ പാടില്ല.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കവര്‍ച്ചാ പ്ലാന്‍ തകര്‍ത്ത് പന്ത്രണ്ടംഗ ക്വട്ടേഷന്‍ കവര്‍ച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്;ഇവരുടെ കാറില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
  • കോണ്‍ഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പില്‍ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദര്‍ശിച്ചു;ജനങ്ങളുടെ ആശങ്ക വന്യമൃഗശല്യമല്ല, സി പി എം ശല്യം: ഷാഫി പറമ്പില്‍; മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാ
  • കാര്‍ഷിക മേഖല സമ്പദ്‌വ്യവസ്ഥക്ക് അവിഭാജ്യ ഘടകം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ലഭിച്ച സംഭാവന ദുരിതബാധിതര്‍ക്ക് നേരിട്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍
  • 11 ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
  • അനധികൃത മദ്യവില്‍പ്പനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു
  • പുള്ളിമാനുകളുടെ ജഢവുമായി അഞ്ചംഗ വേട്ടസംഘം പിടിയില്‍
  • വയനാട് സ്വദേശി നൈക ഷൈജിത്ത് ജൂനിയര്‍ ഗാലക്റ്റിക് യൂണിവേഴ്‌സ് ഇന്ത്യ
  • മൂന്നരപ്പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധത്തിന് വിരാമം; സിപിഎം വിടുന്നതായി മുതിര്‍ന്ന നേതാവ് എ.വി ജയന്‍
  • പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show