കാല്‍നട യാത്രിക കാറിടിച്ച് മരിച്ചു

വൈത്തിരി:ദേശീയപാതയില്‍ വൈത്തിരി ഉപവന്‍ റിസോര്‍ട്ടിന് സമീപം വെച്ച് കാല്‍നടയാത്രിക കാറിടിച്ച് മരിച്ചു. ഉപവന്‍ റിസോര്‍ട്ടിലെ ജീവനക്കാരി തളിപ്പുഴ മാണിക്കോത്ത് കൃഷ്ണന്‍ നമ്പ്യാരുടെ മകള്‍ പ്രീത (44) യാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. റിസോര്‍ട്ടില്‍ ജോലിക്കായി പോകുകയായിരുന്ന പ്രീതയെ സഹോദരന്‍ ടാക്‌സി ജീപ്പില്‍ കൊണ്ട് വിടുകയായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ നിന്നുമിറങ്ങിയ പ്രീത റിസോര്‍ട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കവെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ പ്രീത തല്‍ക്ഷണം മരിച്ചു. മൃതദേഹം വൈത്തിരി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് : തങ്കമ്മ, ഭര്‍ത്താവ് : മനോജ്. ഇന്നലെ വൈത്തിരിയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ ലോറിയിടിച്ച് മരിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍