ബൈക്കപകടത്തില്‍ യുവാവിന് പരുക്ക്

മാനന്തവാടി:തോണിച്ചാല്‍ വെങ്ങാകൊല്ലി വിപിന്‍ (26) നാണ് പരുക്കേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ രാത്രി ദ്വാരക ഭാഗത്തേക്ക് പോകുകയിരുന്ന ബൈക്കും എതിരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന വിപിന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് മുന്നിലേയ്ക്ക് തെറിച്ചുവീഴുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വിപിന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.വലുത് കാലിനു താഴെ സാരമായ പരിക്കുകളോടെ വിപിന്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍