മഴക്കാലമെത്തി ഇനി കൂടുതല്‍ ജാഗ്രത പാലിക്കാം..!

മാനന്തവാടി:മഴക്കാലം സമാഗതമായതോടെ വാഹന യാത്രികര്‍ക്ക് മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളുമായി മാനന്തവാടി സബ്ബ് ആര്‍.ടി.ഒ ഓഫീസിലെ മുന്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറും, നിലവില്‍ വെള്ളരിക്കുണ്ട് എം.വി.ഐ യുമായ വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ പ്രസക്തമാകുന്നു. വാഹന യാത്രികര്‍ക്കും, പൊതുജനത്തിനുമായി അദ്ദേഹം പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുക വഴി ഈ മഴക്കാലത്ത് അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാവുന്നതാണ്.
വാഹനമോടിക്കുന്നവരോട്
1. മഴ തുടങ്ങുന്ന സമയങ്ങളില്‍ റോഡിലുള്ള പൊടിയും, ഓയില്‍ അംശങ്ങളും ചെറിയ നനവില്‍ കഴമ്പു രൂപത്തിലാകുന്നു. അത് കൂടുതല്‍ വഴുക്കലിന് കാരണമാകുന്നു. ആയതിനാല്‍ ആദ്യനാളുകളില്‍ ഏറ്റവും അധികം ശ്രദ്ധ ആവശ്യമാണ്.
2. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി ( ഘമ്യലൃ) ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആയതിനാല്‍ തേയ്മാനം വന്ന ടയറുകള്‍ ഒഴിവാക്കിയേ മതിയാവൂ.
3. സാധാരണ ഓടുന്ന വേഗത്തില്‍ നിന്ന് അല്‍പം കുറവു വേഗതയില്‍ വാഹനം ഓടിക്കുക'. വാഹനം ബ്രേയ്ക്ക് ചെയ്താല്‍ നില്‍ക്കുന്ന ദൂരം (ആൃമസശിഴ ഉശേെമിരല) മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മള്‍ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നു എന്ന് വരില്ല.
4. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വണ്ടിതെന്നി മാറാനുള്ള സാധ്യത കൂടുന്നു.
5. വാഹനത്തിന്റെ എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്ന താണെന്ന് ഉറപ്പു വരുത്തണം. കൈ കൊണ്ട് സിഗ്‌നലുകള്‍ കാണിക്കുന്നത് മഴക്കാലത്ത് പ്രയാസകരമായിരിക്കും. ആയതിനാല്‍ തിരിയുമ്പോഴും മറികടക്കുമ്പോഴും ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുക.
ധ നമ്മള്‍ മറികടക്കുമ്പോള്‍ ആദ്യം വലത്തേ ഇന്‍ഡിക്കേറ്ററും, മറികടന്നു കഴിഞ്ഞാല്‍ ഇടത്തേ ഇന്‍ഡിക്കേറ്ററും പ്രകാശിപ്പിച്ച് നാം ചെയ്യാന്‍ പോവുന്ന പ്രവര്‍ത്തി മറ്റു െ്രെഡവര്‍മാരെ അറിയിക്കാവുന്നതാണ്. ഒരു കാരണവശാലും വലത്തേ ഇന്‍ഡിക്കേറ്റര്‍ മറികടക്കാനുള്ള അനുവാദമായി നല്‍കരുത്.പ
6. വാഹനത്തിന്റെ വൈപ്പര്‍ ബ്ലേഡുകള്‍ വെള്ളം വൃത്തിയായി തുടച്ചു നീക്കുന്നു എന്ന് ഉറപ്പു വരുത്തുക. വെയിലേറ്റ് അവ ഹാര്‍ഡ് ആയി മാറിയിട്ടുണ്ടെങ്കില്‍ അവ മാറ്റി പുതിയത് ഘടിപ്പിക്കുക.
7. പഴയ മങ്ങിയ റിഫ്‌ലക്ടര്‍ കള്‍ മാറ്റി പുതിയവ ഒട്ടിക്കുക
8. ഹോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നവയായിരിക്കണം
9. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ' ഒരു വലിയ കുഴിയായിരിക്കും ' എന്ന ധാരണയില്‍ വണ്ടി ഓടിക്കണം.
10. പല റോഡുകളുടെ വശങ്ങളിലും മഴക്കാലത്തിന് മുമ്പായി കേബിള്‍ കുഴികള്‍ എടുത്ത് മൂടിയും / മൂടാതെയും കിടക്കുന്നത് കാണാം. ആയതിനാല്‍ വശം ചേര്‍ന്ന് പോകുന്നത് ശ്രദ്ധയോടെ വേണം.
11. കുട ചൂടിക്കൊണ്ട് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യരുത്.
12. റൂഫുകള്‍ക്കും ഷട്ടറുകളുകള്‍ക്കും ചോര്‍ച്ച ഇല്ല എന്ന് ഉറപ്പ് വരുത്തണം.
13. ഹസാര്‍ഡസ് ലൈറ്റ് പ്രകാശിപ്പിച്ച് മഴക്കാലത്തും വാഹനമോടിക്കരുത്.അത് അപ്രതീക്ഷമായി റോഡില്‍ നിര്‍ത്തേണ്ടി വരുമ്പോഴോ വാഹനം ബ്രേക്ക് ഡൗണ്‍ ആകുമ്പോഴോ മാത്രം ഉപയോഗിക്കേണ്ടതാണ്.
വെളിച്ചം കുറവാണെങ്കില്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കുക.
14. വിന്‍ഡ്ഷീല്‍ഡ് ഗ്ലാസില്‍ ആവി പിടിച്ച് കാഴ്ച മങ്ങുന്ന അവസരത്തില്‍ എസി ഉള്ള വാഹനമാണെങ്കില്‍ ഏസിയുടെ ഫ്‌ലോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചു വെക്കാവുന്നതാണ്.
15. ഓടിക്കാന്‍ പ്രയാസമുള്ള കോരിച്ചൊരിയുന്ന മഴയാണെങ്കില്‍ വാഹനം റോഡില്‍ നിന്ന് മാറി തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത് മഴ കുറഞ്ഞ ശേഷം യാത്ര തുടരാവുന്നതാണ്.
പൊതുജനങ്ങളോട് .
1. മഴക്കാലത്ത് പൊതുവെ കാഴ്ച കുറവായിരിക്കും അതിനാല്‍ റോഡിലൂടെ നടക്കുമ്പോഴും മുറിച്ചുകടക്കുമ്പോഴുംകൂടുതല്‍ ശ്രദ്ധിക്കണം
2. കുട ചൂടി റോഡിലൂടെ നടക്കേണ്ടി വരുമ്പോള്‍ സ്വന്തം കാഴ്ച മറയ്ക്കുന്ന രീതിയില്‍ കുട ചൂടരുത്.
3. ഒന്നില്‍ കൂടുതലാളുകള്‍ ഒരു കുട ചൂടി നടക്കേണ്ടി വരുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
4. മഴ തുടങ്ങുന്ന ഘട്ടത്തില്‍ പെട്ടെന്ന് ഒരു ഷെല്‍ട്ടറിലെത്താന്‍ ഓടുന്നത് ശ്രദ്ധയില്‍ പെടാറുണ്ട്.ഒരു കാരണവശാലും റോഡില്‍ കൂടി ഓടരുത്.
സൈക്കിള്‍ യാത്രക്കാരോട്
1. സൈക്കിളില്‍ ഇരട്ട സവാരി ഒഴിവാക്കുക.
2. നല്ല ത്രെഡുള്ള ടയറുകള്‍, ലൈറ്റ്, റിഫ്‌ലക്ടര്‍, ബെല്‍, കാര്യക്ഷമമായ ബ്രേക്ക് എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
3 റോഡിന്റെ ഏറ്റവും ഇടതു വശം ചേര്‍ന്ന് സൈക്കിള്‍ ഓടിക്കുക .
4. വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്
5. ഒരു വാഹനത്തിനേയും
പിടിക്കുകയോ, മറികടക്കുകയോ ചെയ്യരുത്.
6. കുട ചൂടി സൈക്കിള്‍ ഓടിക്കരുത്.
വിജയന്‍.എം
എം.വി ഐ
വെള്ളരിക്കുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍