ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

മാനന്തവാടി:കോഴിക്കോട് നടക്കാവില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍ മാനന്തവാടി പെരുവക സ്വദേശി മരണപ്പെട്ടു. മാനന്തവാടി കോടതിക്ക് സമീപം ചായക്കച്ചവടം നടത്തി വരുന്ന സുരേഷ് കുമാര്‍ (ബാബു ) സരോജിനി ദമ്പതികളുടെ മകന്‍ എസ് സന്ദീപ് (ശരത് 33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി നോക്കി വന്നിരുന്ന സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാരി ടിന്റുവാണ് ഭാര്യ. തുഷാര ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പെരുവകയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍