കക്കട്ടില്‍ വാഹനാപകടത്തില്‍ നാലാംമൈല്‍ സ്വദേശിക്ക് പരുക്കേറ്റു

നാലാംമൈല്‍:കുറ്റിയാടിക്ക് സമീപം കക്കട്ട് അമ്പലകുളങ്ങര വെച്ച് കാറും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നാലാംമൈല്‍ സ്വദേശിക്ക് ഗുരുതര പരുക്ക്. നാലാംമൈല്‍ അഴകന്‍കണ്ടത്തില്‍ സൈനുദ്ധീന്‍ മുസ്ല്യാര്‍ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ഉള്ളിയേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കരണി സ്വദേശിയായ സൈനുദ്ദീന്‍ അടുത്തിടെയാണ് നാലാംമൈലില്‍ താമസമാരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍