കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിലിടിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു.

താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ സൂപ്പര്‍ഫാസ്റ്റ് ബസാണ് ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് മതിലിടിച്ച് ഓവുചാലില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 6.30 ന് ആറാം വളവിനും ഏഴാം വളവിനും ഇടയിലെ വീതി കുറഞ്ഞ ഭാഗത്തായിരുന്നു അപകടം നടന്നത്.തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും, പോലീസും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍