ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമ്പലവയല്‍ മാങ്കൊമ്പ് പാലക്കുഴി വീട്ടില്‍ പരേതനായ തങ്കരാജിന്റെ മകന്‍ പ്രശാന്ത് (35) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി വാര്യാട് വെച്ചാണ് പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ ബൈക്ക് മറിഞ്ഞുകിടക്കുന്നതിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പ്രശാന്തിനെ ആദ്യം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു. അമ്മ: വാസന്തി. ഭാര്യ: ഷൈനി മക്കള്‍: അഭിന്‍ റോഷന്‍, ഇഷ. സഹോദരങ്ങള്‍: ജയപ്രകാശ്, സനിത, സുനിത.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍