അതെ..അവസാനം രാഹുല്‍ തന്നെ..! വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് തീരുമാനമായി

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ എ കെ ആന്റണി, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ കൂടിയാലോചന നടത്തിയതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ ഒരാഴ്ചയോളമായി നിലനിന്നിരുന്ന അനിശ്ചിതത്വം നീങ്ങുകയായിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ കെ പി സി സി പ്രസിഡണ്ടടക്കമുള്ളവര്‍ തങ്ങളുടെ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കൂടാതെ മുസ്ലീം ലീഗടക്കുള്ള ഘടക കക്ഷികള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഒടുവില്‍ വൈകി വന്ന വസന്തത്തെ നെഞ്ചിലേറ്റാനുള്ള ആവേശത്തിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍