കെ.എസ്.ആര്‍.ടി.സി ബസ്സും,സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ദ്വാരക ഐ.ടി.സി ക്ക് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സും , സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.പടിഞ്ഞാറത്തറ കുപ്പാടിത്തറ അരമ്പറ്റക്കുന്ന് തേക്കനാല്‍ വീട്ടില്‍ ലിജു (45 സുമാര്‍) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.അപകടത്തില്‍ തലയ്ക്ക് ഗുരുതരപരുക്കേറ്റ ലിജു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.രാധാമണിയാണ് ഭാര്യ.മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍