വൈത്തിരിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് ;മാവോയിസ്റ്റുകളില്‍ ഒരാള്‍ക്ക് പരുക്കേറ്റതായി സൂചന
വൈത്തിരിയില്‍ ദേശീയ പാതയോട് ചേര്‍ന്നുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപം പോലീസും, മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് പരുക്കേറ്റതായി സൂചന. രാത്രി ഒമ്പതരയോടെയാണ് സംഭവം. മാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തി പണവും, ഭക്ഷണവും ആവശ്യപ്പെട്ടതായാണ് പറയുന്നത്. തുടര്‍ന്ന് പോലീസ് വിവരമറിയുകയും തണ്ടര്‍ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തുകയുമായിരുന്നു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ നിരവധി തവണ വെടിവച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഒരാള്‍ക്ക് പരുക്കേറ്റത്.നിലവില്‍ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം കാവലുണ്ട്. ആരേയും പരിസരത്തേക്ക് അടുപ്പിക്കുന്നില്ല.
രാത്രി ഒന്‍പതരയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ് വയനാട്‌കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്. .മേഖലയിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റിസോര്‍ട്ടിലെ ജീവനക്കാരും താമസക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍