ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍

: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അതേ സമയം കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി പറഞ്ഞത്.
ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്ബ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വന്തം അച്ഛന്റെ തലയില്‍ പിതൃത്വം കെട്ടിയേല്‍പ്പിക്കാനുള്ള തന്ത്രങ്ങളും ഫാ. റോബിന്‍ പയറ്റിയിരുന്നു. ഇതിനായി പെണ്‍കുട്ടിയുടെ പിതാവിന് റോബിന്‍ പണം വാഗ്ദാനം ചെയ്യുകയുണ്ടായി. കുട്ടിക്ക് പ്രായപൂര്‍ത്തിയാതാണെന്ന വാദവും ഉയര്‍ത്തി. പോക്‌സോ കേസ് ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പൊലീസ് ഹാജരാക്കിയതോടെ ഈ കളിയും പൊളിഞ്ഞു. ഇതോടെ റോബിന്‍ കുടുക്കിലായി.
കേസിലെ ഡിഎന്‍എ പരിശോധന ഫലത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ തന്നെ പ്രമുഖ ഡിഎന്‍എ വിദഗ്ധനായ അഭിഭാഷകന്‍ ജി വി റാവുവിനെ ആണ് വൈദികന്‍ രംഗത്തിറക്കിയത്. എന്നാല്‍, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്റെ പിതൃത്വം തെളിയിച്ച ഡിഎന്‍എ ഫലവും പോക്‌സോ കേസില്‍ നിര്‍ണായകമായി.കേസില്‍ നിന്നൊഴിവാക്കാന്‍ ഇവര്‍ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍