വസന്തകുമാര്‍ വയനാടിന്റെ ധീരപുത്രന്‍.! ജമ്മു കാശ്മീരില്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും

ജമ്മു കാശ്മീരിലെ പുല്‍വാമ യില്‍ ഭീകരരുടെ ആക്രമണത്തില്‍ മരിച്ചവരില്‍ വയനാട് സ്വദേശിയായ സൈനികനും ഉള്‍പ്പെട്ടതായി സ്ഥിരീകരണം.വൈത്തിരി താലൂക്കിലെ ലക്കിടി കുന്നത്തിടവക പരേതനായ വാസുദേവന്‍ ശാന്ത ദമ്പതികളുടെ മകന്‍ വി.വി വസന്തകുമാറാണ് വീര മൃത്യു വരിച്ചത്. സി ആര്‍ പി എഫ് എണ്‍പത്തിരണ്ടാം ബറ്റാലിയനിലെ സൈനികനായിരുന്നു വസന്തകുമാര്‍.ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സ്‌ഫോടക വസ്തുക്കളുമായി സൈനികര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി നടത്തിയ ചാവേറാക്രമണത്തിലാണ് വസന്തകുമാറടക്കം 44 സൈനികര്‍ മരിച്ചത്.ഒന്നര പതിറ്റാണ്ട് മുമ്പാണ് വസന്തകുമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍