ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു:സുഹൃത്തിന് പരുക്ക്

മീനങ്ങാടി കാരച്ചാല്‍ അയ്യപ്പന്‍മൂല കോളനിയിലെ കുമാരന്‍-മീനാക്ഷി ദമ്പതികളുടെ മകള്‍ നിത്യ (17) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.30 ഓടെ മീനങ്ങാടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചായിരുന്ന അപകടം.കൂടെ ഉണ്ടായിരുന്ന സുഹൃത്ത് രാധികയുടെ കൈയ്യുടെ അസ്ഥിക്ക് പൊട്ടലോറ്റതിനെ തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവരും റോഡ് മുറിച്ചുകടക്കവെ ക്രെയിന്‍ തട്ടുകയായിരുന്നൂവെന്നാണ് റിപ്പോര്‍ട്ട്.നിത്യയെ ഉടന്‍ തന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നിത്യ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍