സയന്‍സ് ടാലന്റ് ടെസ്റ്റ് നടത്തി.
ബത്തേരി:ഡോണ്‍ ബോസ്കോ കോളേജും ഇന്‍സ്പെയര്‍ ലേണിംങും ചേര്‍ന്ന് 6 മുതല്‍ 9 വരെ ക്ലാസുകാര്‍ക്ക് ഡോണ്‍ ബോസ്കോ കോളേജില്‍ വെച്ച് നടത്തിയ സൂപ്പര്‍ സ്കോളര്‍ പരീക്ഷയില്‍ ആയിരത്തിയിരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു.ഒരോ ക്ലാസിലേയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ഇരുപത് പേര്‍ക്ക് വീതം മെഡലും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.മൂലങ്കാവ് ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ബത്തേരി ഭാവന്‍സ് വിദ്യാമന്ദിര്‍, മൂലങ്കാവ് ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് പ്രൊഫ.സി.എം പോള്‍,പ്രിയ ഫിലിപ്പ്,ബിജു ടി.ടി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.കരിയര്‍ ഗൈഡ് എം.സുബോധ് രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ്സെടുത്തു. ധനേഷ് ചീരാല്‍ സ്വാഗതവും ബൈജു തോമസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍