നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വയലിലേക്ക് മറിഞ്ഞു ;രണ്ട് പേര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍

ബോയ്‌സ് ടൗണിനോട് ചേര്‍ന്ന് കച്ചവടം നടത്തി വരുന്ന നാല്‍പ്പത്തിരണ്ട് നിരപ്പേല്‍ ഷിജിന്‍ (38), ഷിജിന്റെ ഭാര്യാ മാതാവ് കൊളപ്പുറത്ത് മേരി (50) എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.മാനന്തവാടി കുഴിനിലത്ത് വെച്ച് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം. ഷിജിനിന്റെ ഭാര്യ സഹോദരനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് അപകടം. അപകടസമയത്ത് അഞ്ചോളം പേര്‍ കാറിലുണ്ടായിരുന്നെങ്കിലും രണ്ട് പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് രണ്ടായി മുറിഞ്ഞുമാറി. ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍