OPEN NEWSER

Wednesday 22. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംഗീതലോകത്ത് അവിഭാജ്യസാന്നിധ്യമായി മാനന്തവാടി സ്വദേശി ഡോ.ശ്യാം സൂരജ് ;ശ്യാമിന് ''മ്യൂസിക് ഐക്കണ്‍'' പുരസ്‌കാരം ലഭിച്ചു

  • Mananthavadi
22 Jan 2019

മാനന്തവാടി സ്വദേശിയായ സംഗീതജ്ഞന്‍ ഡോ.ശ്യാം സൂരജിന് ഗ്ലോബല്‍ ട്രംപ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ടോപ് 50 എമര്‍ജിംഗ് ഐക്കണ്‍സ് ഓഫ് ഇന്ത്യ ' മ്യൂസിക് ഐക്കണ്‍' പുരസ്‌കാരം ലഭിച്ചു. റോയല്‍ ഓര്‍ക്കിഡ് ഹോട്ടലില്‍ വച്ചുനടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി കേജില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി മ്യൂസിക്കിനുള്ള മികച്ച സംഭാവനകള്‍ക്കാണ് ശ്യാമിനെ തേടി അംഗീകാരമെത്തിയത്. കഴിഞ്ഞ വര്‍ഷം സൂം ഡല്‍ഹി ദിനപത്രം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ലീഡേഴ്‌സ് മാസ്റ്റര്‍ പീസ് അവാര്‍ഡും ശ്യാമിന് ലഭിച്ചിരുന്നു. കൂടാതെ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി ശ്യാമിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ പത്മശ്രീ ഡോ.എസ്‌കെ  ശിവകുമാര്‍, ബംഗളൂരു ജെംസ് ബി സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.ഐ.എം നെഹ്‌റുസി, മുന്‍ ഐജി ബിഎന്‍എസ് റെഡ്ഡി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  കമ്മ്യൂണിറ്റി മ്യൂസിക്കിനുള്ള മികച്ച സംഭാവനകള്‍ക്കാണ് ശ്യാമിനെ തേടി അംഗീകാരമെത്തിയത്. കഴിഞ്ഞ വര്‍ഷം സൂം ഡല്‍ഹി ദിനപത്രം ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ലീഡേഴ്‌സ് മാസ്റ്റര്‍ പീസ് അവാര്‍ഡും ശ്യാമിന് ലഭിച്ചിരുന്നു. കൂടാതെ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി ശ്യാമിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ജനുവരി 5ന് ആചാര്യ ബിസിനസ് സ്‌കൂളില്‍ വച്ചു നടന്ന ടെഡ് എക്‌സ് സമ്മിറ്റില്‍ ഇന്‍ഫല്‍വന്‍സ് ഓഫ് സൗണ്ട് ആന്റ് റിഥം ഇന്‍ ഹ്യൂമന്‍ ലൈഫ് ' എന്ന വിഷയത്തില്‍ ശ്യാം പ്രഭാഷമം നടത്തിയിരുന്നു. 

 

2011ല്‍ ശ്യാം സ്ഥാപിച്ച ' ഡ്രംസ് ഇവന്റ്‌സ് ഇന്‍ഡ്യ'  ഇതിനോടകം 1500 ലധികം പരിപാടികള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏക ഇന്തോആഫ്രിക്കന്‍ ബാന്‍ഡായ ' ആഫ്രോഡിഏഷ്യ'' ഡ്രം ഇവന്റ്‌സ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ്. ഇതില്‍ 6 ആഫ്രിക്കന്‍ സംഗീതജ്ഞരും ശ്യാമടക്കം 2 ഇന്ത്യന്‍ സംഗീതജ്ഞരും ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ ഘാന, ഐവറി കോസ്റ്റ്, കാമറൂണ്‍, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മുഖ്യ ഗായകനായ റോയ് സോള്‍ ചൈല്‍ഡ് ഈയിടെ ക്രിക്കറ്റര്‍ ക്രസ് ഗെയിലിനൊപ്പം ഒരു സംഗീത ആല്‍ബം ചെയ്ത് ശ്രദ്ധനേടിയിരുന്നു.

ഐപിഎല്‍, ഇന്ത്യന്‍ ടെന്നീസ് ലീഗ്, ഇന്തോആഫ്രിക്കന്‍ സമ്മിറ്റ്, ഡെല്‍ഹി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍,സണ്‍ബേണ്‍ തുടങ്ങിയ പ്രമുഖ വേദികളിലെല്ലാം പ്രകടനം കാഴ്ചവെച്ച ഡ്രം ഈവന്റ്‌സ് ലോകത്തിലെ ഏറ്റവും വലിയ ഡ്രം സര്‍ക്കിള്‍ സംഘടിപ്പിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ലണ്ടന്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ സ്ഥാനം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫെബ്രുവരിയില്‍ വയനാട്ടില്‍ വെച്ച് നടക്കുന്ന റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സില്‍ ശ്യാമും സംഘവും മെഗാ ഷോ അവതരിപ്പിക്കുന്നുമുണ്ട്.

വളരെയധികം മത്സരം നിറഞ്ഞ സംഗീതരംഗത്ത് വയനാടി പോലുള്ളൊരു പിന്നാക്ക ജില്ലയിലെ ഒരു ഗ്രാമപ്രദേശത്ത് നിന്നും വന്ന് ഇത്രയുമൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, തന്റെ വളര്‍ച്ചയില്‍ ഒരുപാട് പേരുടെ സഹായമുണ്ടായതായും അവരെയെല്ലാം നന്ദിപൂര്‍വ്വം സ്മരിക്കുന്നതായി ശ്യാം ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. വരും മാസങ്ങളില്‍ ശ്രീലങ്ക, ആംസ്റ്റര്‍ഡാം, മലേഷ്യ എന്നിവിടങ്ങളില്‍ ഷോ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശ്യാമും സംഘവും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ പുറപ്പെട്ടു
  • വള്ളിയൂര്‍ക്കാവ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിരക്ക് കുറയ്ക്കാന്‍ ധാരണ ; റൈഡുകള്‍ക്ക് 10 രൂപ കുറയും 
  • നാട്ടുവൈദ്യവുമായി നടക്കുന്ന ഇതര സംസ്ഥാന യുവാവ്  ആത്മഹത്യ ചെയ്തു; വെളുത്തുള്ളി എസെന്‍സ് കുടിച്ചാണ് മരണമെന്ന് ബന്ധുക്കള്‍ 
  • വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി; ഇനി ഭക്തജന തിരക്കിന്റെ നാളുകള്‍ 
  •  അരികൊമ്പനെ പിടികൂടാന്‍ 'സൂര്യ'യും ഇടുക്കിയിലേക്ക്
  • ആക്രമിക്കാന്‍ വന്ന കാട്ടാനയെ കണ്ട് ഓടിയപ്പോള്‍ വീണ് പരിക്കേറ്റു
  • ബിജെപിയുടെ  പദ്ധതികള്‍   ബ്യൂറോക്രാറ്റുകളിലൂടെ: പ്രധാനമന്ത്രി ജനങ്ങളെ പരിഹസിക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി ഉയര്‍ന്ന് വന്നത് ജനങ്ങള്‍ക്കിടയില്‍ നിന്ന്: രാഹുല്‍ഗാന്ധി 
  • വീടുവീടാന്തരം പാഴ്വസ്തുശേഖരണം നൂറ് ശതമാനമാക്കണം            
  • ബലൂണ്‍ വില്‍പ്പനയിലെ തട്ടിപ്പ് നാട്ടുകാര്‍ പിടികൂടി
  • 60.10 കോടി രൂപയുടെ കരടുപദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show