പേരിയയിലെത്തിയ മാവോയിസ്റ്റുകളില്‍ നാല് പേരെ തിരിച്ചറിഞ്ഞു; തലപ്പുഴ പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു
തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പേരിയ അയനിക്കലില്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വന്നതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. െ്രെകം നമ്പര്‍ 308/2018 പ്രകാരം യുഎപിഎ യുടെ വിവിധ വകുപ്പുകള്‍, ആയുധ നിയമം,ഐപിസിയുടെ വിവിധവകുപ്പുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ജയണ്ണ ,സുന്ദരി, സാവിത്രി ,ജിഷ എന്നിവര്‍ക്കും മറ്റ് 4 പേര്‍ക്കും എതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ജിഷ മക്കിമല സ്വദേശിനിയാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എട്ടംഗ മാവോയിസ്റ്റ് സംഘം പേരിയ അയനിക്കലിലെത്തിയത്. ആദ്യം പരിസരത്തെ വീടുകളില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്ത സംഘം പിന്നീട് പരിസരങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുകയുമായിരുന്നു.
ജാതി വിവേചനവും, സങ്കുചിത ദേശാഭിമാന വെറിയും, സാമ്രാജിത്വ ദാസ്യവുമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമുദ്രയെന്നും ഫാസിസത്തിന്റെ സര്‍വ്വനാശം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയെന്നും ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ കുഴിച്ചു മൂടാനും, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പോരാടാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. മര്‍ദ്ദനം അനുഭവിക്കുന്ന ഏതൊരു ജനതക്കും അതിനെതിരെ ആയുധമേന്താനുള്ള അവകാശമുണ്ട്, അത് രാജ്യ ദ്രോഹമല്ല; ജനാധിപത്യ അവകാശമാണെന്നും കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് അയനിക്കല്‍ പ്രദേശത്തെ പലചരക്ക് കടയില്‍ നിന്നും 1200 രൂപയുടെ അരിയടക്കമുള്ള പല വ്യഞ്ജനങ്ങള്‍ വാങ്ങിയ ശേഷം സംഘം തിരിച്ചു പോയതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരില്‍ നിന്നും വിശദമായി മൊഴിയെടുത്തതിന്റേയും, ചിത്രങ്ങള്‍ കാണിച്ചതിന്റേയും അടിസ്ഥാനത്തില്‍ സംഘത്തിലെ നാല് പേരെ തിരിച്ചറിഞ്ഞതായി അറിയിച്ചു.സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ജയണ്ണ ,സുന്ദരി, സാവിത്രി ,ജിഷ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കും കൂടെ വന്ന മറ്റ് നാല് പേര്‍ക്കുമെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. െ്രെകം നമ്പര്‍ 308/2018 പ്രകാരം യുഎപിഎ യുടെ വിവിധ വകുപ്പുകള്‍, ആയുധ നിയമം,ഐപിസിയുടെ വിവിധവകുപ്പുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍