പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണം;വയനാട് ജില്ലക്ക് 110 കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു

മാനന്തവാടി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി വയനാട് ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി രൂപ അനുവദിച്ചു.സംസ്ഥാനത്തെ റോഡ് നവീകരണത്തിനായി 1191 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആകെ ചെലവൊഴിക്കുക.മാനന്തവാടി മണ്ഡലത്തിന് 50 കോടിയും, കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങളില്‍ 30 കോടി രൂപ വീതവും ലഭിക്കും. മാനന്തവാടിവിമലനഗര്‍വാളാട്‌പേര്യ റോഡ് 4 കോടി, ആറാം മൈല്‍കമ്മനകരിന്തിരിക്കടവ്മാനന്തവാടി റോഡ്7 കോടി, മാനന്തവാടിഇരുമനത്തൂര്‍കുഞ്ഞോം റോഡ്6 കോടി, തോണിച്ചാല്‍പള്ളിക്കല്‍ റോഡ്4.5 കോടി, മാനന്തവാടിവിമലനഗര്‍കുളത്താടവാളാട് പേരിയ റോഡ്3.1 കോടി, അഞ്ചാംപൂടികപുതുശ്ശേരികാഞ്ഞിരംങ്ങാട് റോഡ്6 കോടി, കണ്ടോത്തുവയല്‍ റോഡ്4.65 റോഡ്, പള്ളിക്കുന്ന് അഞ്ച്കുന്ന് റോഡ്2 കോടി, കാട്ടിക്കുളംതോല്‍പ്പെട്ടി റോഡ് 5.41 കോടി, മാനന്തവാടികല്‍പ്പറ്റ റോഡ്1.1 കോടി, തലശ്ശേരി ബാവലി റോഡ് സൈഡ് കെട്ട്2.6 കോടി, ബേഗൂര്‍തിരുനെല്ലി റോഡ് സൈഡ് കെട്ട്1.78കോടി, വാളാട് പുള്ളാംപ്പാറ പാലം നവീകരണം2.4 കോടി രൂപയും ലഭിക്കും.
കല്‍പ്പറ്റ മണ്ഡലത്തില്‍ വെങ്ങപ്പള്ളി പൊഴുതന റോഡ് 5 കോടി, പത്താം മൈല്‍ കാവുമന്ദം റോഡ്4 കോടി, ചെന്നലോട്മുണ്ടക്കുറ്റിചേരിയം കൊല്ലി റോഡ്4കോടി, ചെന്നലോട് ഊട്ടുപാറ റോഡ്2കോടി, കല്‍പ്പറ്റപേരാല്‍പനംകുഴി റോഡ്1കോടി, കോഴിക്കോട്‌വൈത്തിരിഗൂഡലൂര്‍ റോഡ്14 കോടി രൂപയും ലഭിക്കും.
കൂടാതെ ബത്തേരി മണ്ഡലത്തില്‍ ബത്തേരി നൂല്‍പ്പുഴ റോഡ്9.7 കോടി, മീനങ്ങാടികുമ്പളേരി അമ്പലവയല്‍ റോഡ്7 കോടി, വടുവഞ്ചാല്‍കൊളകപ്പാറ റോഡ്5 കോടി, താന്നിത്തെരുവ്‌ചെറ്റപ്പാലം പള്ളിത്താഴെമരക്കടവ് റോഡ്2.8 കോടി, തോമാട്ടുചാല്‍മേപ്പാടി റോഡ്2 കോടി, പാടിച്ചിറ കബനിഗിരിമരക്കടവ്‌പെരിക്കല്ലൂര്‍ റോഡ്1.5കോടി, പാറക്കടവ്മടപ്പള്ളിക്കുന്ന്മരക്കടവ്‌പെരിക്കല്ലൂര്‍കടവ് വേലിയമ്പംസുല്‍ത്താന്‍ ബത്തേരി പെരിക്കല്ലൂര്‍ റോഡ്1 കോടി, കൂടാതെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ കല്‍വെര്‍ട്ടുകള്‍ ന്നാക്കുന്നതിനും, സൈഡ് ചുമരുകല്‍ കെട്ടുന്നതിനും 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ റോഡ് നവീകരണത്തിനായി 110 കോടി ലഭിക്കുന്നതോടെ പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍