പത്ത് വയസുകാരിയെ കയ്യില്‍പിടിച്ചുവലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെന്ന് പരാതി';രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികള്‍ക്കെതിരെ പോക്‌സോ കേസ്

മാനന്തവാടിയില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചൂണ്ടല്‍ കുന്നമത്തില്‍ നിഖില്‍ (27), കാട്ടിക്കുളം ആനപ്പാറ കുളത്തില്‍ വീട്ടില്‍ കെസി ബൈജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിമപ്രകാരമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച താന്നിക്കലില്‍ വച്ചായിരുന്നു സംഭവം.
വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ സമീപമെത്തിയ പ്രതികളിലൊരാള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവെക്കുകയും, മറ്റൊരാള്‍ വായ പൊത്തിപിടിക്കുകയുമായിരുന്നൂവെന്നാണ് പരാതി. തുടര്‍ന്ന് വായപൊത്തിയ ആളുടെ കയ്യില്‍ കടിച്ച ശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ആദ്യം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും, പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ രണ്ട് പേരെയും കുട്ടി തിരിച്ചറിഞ്ഞതോടെ ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ കൂടെ മറ്റ് മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നൂവെങ്കിലും ഇവരാരുംതന്നെ കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവം നടക്കുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നൂവെന്നും പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍