വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍ത്സയിലായിരുന്ന യുവാവ് മരിച്ചു

മേപ്പാടി പുത്തൂര്‍വയല്‍ ക്വാറി വളവില്‍ ബുള്ളറ്റ് മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി വിവേക് (24) ആണ് മരണപ്പെട്ടത് .കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. വിവേകിനൊപ്പം സഞ്ചരിച്ച അഖില്‍ പരിക്കുകളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുറുംബാല കോട്ട സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ഇരുവരും.