യുവാവ് കാറിടിച്ച് മരിച്ചു

വൈത്തിരി കോളിച്ചാല്‍ പാറമ്മല്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ ഉനൈസലി (25) ആണ് മരിച്ചത്. മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം വെച്ചായിരുന്നു അപകടം. മെസ് ഹൗസില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് വാഹനത്തിലേക്ക് കയറാനായി പോകുന്നതിനിടെ എതിരെ വന്ന കാറിടിച്ചതായാണ് പ്രാഥമിക വിവരം.തുടര്‍ന്ന് ഗുരുതര പരുക്കേറ്റ ഉനൈസലിയെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെ മരിക്കുകയായിരുന്നു.എറണാകുളം ആസ്ഥാനമായിട്ടുള്ള ശബരി ഡിസ്ട്രിബ്യൂഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കല്‍പ്പറ്റ ശാഖയിലെ ജീവനക്കാരനായിരുന്ന ഉനൈസലി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍