കാറിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

പനമരം കീഞ്ഞുകടവ് കൊടക്കാട്ട് സത്താറിന്റെ മകന്‍ മണ്‍സൂര്‍ (24)നാണ് പരുക്കേറ്റത്.പനമരത്ത് ടൗണിനോട് ചേര്‍ന്ന് റോഡരികില്‍ ബൈക്കിലിരുന്ന് സംസാരിക്കുകയായിരുന്ന മണ്‍സൂറിനെ പിന്നില്‍ നിന്നും വന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് അപകടം. തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ മണ്‍സൂറിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍