താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടം;കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് പരുക്ക്

മാനന്തവാടിക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും , കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന റിറ്റ്‌സ് കാറും കുടിയിടിച്ച് നാല് പേര്‍ക്ക് പരുക്കേറ്റു. ചുരം ആറാം വളവിന് മുകള്‍വശത്ത് വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.കാറിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. കാര്യമായ പരിക്കുള്ള ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ അരമണിക്കൂറിലധികം ഗതാഗത തടസം നേരിട്ടു.ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഗതാഗതം പുന:സ്ഥാപിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍