സി കെ ജാനു എന്‍.ഡി.എ വിട്ടു; എല്‍.ഡി.എഫുമായും. യു.ഡി.എഫുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍

കല്‍പ്പറ്റ:സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ വിട്ടു.കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.പാര്‍ട്ടിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിടുന്നതെന്ന് സി.കെ ജാനു പറഞ്ഞു.രണ്ടുവര്‍ഷമായിട്ടും എന്‍ഡിഎയില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിച്ചിക്കാത്തതില്‍ സി.കെ ജാനു നേരത്തെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു. മുന്നണി വിടണമെന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെടുകയായിരുന്നു.എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍