മദ്യം കഴിച്ച രണ്ട് യുവാക്കള്‍ മരണപ്പെട്ടു; മദ്യത്തില്‍ വിഷാംശമുള്ളതായി സംശയം

വെളളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കോളനിയിലെ പ്രമോദ് (35), പ്രസാദ് (35) എന്നിവരാണ് മരിച്ചത്. പ്രമോദിന്റെ അച്ഛന്‍ തിഗന്നായി ബുധനാഴ്ച്ച് മരണപ്പെട്ടിരുന്നു. മരണ വീട്ടില്‍ വെച്ച് ബന്ധുവായ പ്രസാദിനൊപ്പം മദ്യം കഴിക്കുന്നതിനിടെ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാത്രി പത്തര മണിയോടെയാണ് സംഭവം. തുടര്‍ന്ന് ഇരുവരേയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചൂവെങ്കിലും പ്രമോദ് യാത്രാ മധ്യേയും, പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു.
ഇരുവരും കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ വിഷം കഴിച്ചാല്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാനില്ലെന്നും, മാരകമായ ഏതോയിനം വിഷം മദ്യത്തില്‍ കലര്‍ന്നിരിക്കുന്നതായി സംശയിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചിരിക്കുന്ന സാമ്പിളില്‍ മദ്യത്തിന്റേയോ, മറ്റ് സാധാരണ വിഷപദാര്‍ത്ഥങ്ങളുടേയോ രൂക്ഷ ഗന്ധമില്ലെന്നുള്ളതും സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളമുണ്ട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു ...


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍