യൂത്ത് ലീഗ് സ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സുമനസ്സുകള്‍ക്ക് പിണങ്ങോട് പ്രദേശത്തിന്റെ ആദരം.വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹ സദസ്സിലാണ് പ്രളയ കാലത്തു കക്ഷി,രാഷ്ട്രീയ,മത,ജാതി ചിന്തകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച പത്തോളം സംഘടനകളെ ആദരിച്ചത്.ആദരിക്കല്‍ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.ജാസര്‍ പിണങ്ങോട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരിസ്, താജ് മന്‍സൂര്‍ മാസ്റ്റര്‍, തന്നാനി അബൂബക്കര്‍ ഹാജി, പനന്തറ മുഹമ്മദ്,സലീം സി, നൗഷാദ് ചൂരിയാറ്റ, എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍